
മുംബൈ: മുംബൈയില്‍ ഒരു വ്യാപാരിയുടെ 150 കോടിയോളം കള്ളപ്പണം വെളുപ്പിക്കാന്‍ നാല് ബാങ്കുകള്‍ കൂട്ടുനിന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നവംബര്‍ എട്ടിനുശേഷം റദ്ദാക്കിയ നോട്ടുകള്‍ അനേകം വ്യാജ കമ്പനികളുടെ പേരില്‍ നിക്ഷേപിച്ചായിരുന്നു വെളുപ്പിക്കല്‍. സാവേരി ബസാറിലെ ഒരു വ്യവസായിയെ സഹായിക്കുവാനായി പണത്തിന്റെ ഉറവിടം അന്വേഷിക്കാതെ നിക്ഷേപം സ്വീകരിക്കുകയായിരുന്നു എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ നിഗമനം. സ്വര്‍ണവ്യാപരത്തില്‍നിന്നും ലഭിച്ച തുകയാണ് ബാങ്കില്‍ നിക്ഷേപിച്ചത് എന്നാണ് വ്യാപാരിയുടെ വിശദീകരണം.
Post Your Comments