വിയറ്റ്നാം : നമ്മൾ ഉപയോഗിക്കുന്ന ബാഗും പഴ്‌സും ഷൂസും ബെല്‍റ്റുമൊക്കെ മൃഗങ്ങളുടെ തോല്‍ കൊണ്ടും മറ്റുമാണ് ഉപയോഗിച്ചിരിക്കുന്നതെന്നാണ് നമ്മുടെയൊക്കെ ധാരണ.എന്നാൽ അത് ഒരു പരിധി വരെ ശരിയാണ്. ബാഗ് നിര്‍മ്മാണത്തിന് വേണ്ടി മൃഗങ്ങളോട് കാട്ടുന്ന ക്രൂരത കണ്ടാൽ ആരും ഒന്ന് ഞെട്ടിപ്പോകും. ബാഗ് നിർമ്മാണത്തിനായി മുതലയേയും ചീങ്കണ്ണിയേയും ക്രൂരമായി കശാപ്പ് ചെയ്ത് തോലുരിച്ചെടുക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ മൃഗസംരക്ഷണ സംഘടനയായ പെറ്റ പുറത്തു വിട്ടിരിക്കുകയാണ്.
തുകല്‍ നിര്‍മ്മാണത്തിന് വേണ്ടിയാണ് മുതലകളെ ഫാമുകളിലെ കുളത്തില്‍ വളര്‍ത്തുന്നത്. അവയ്ക്ക് തീറ്റ കൊടുത്ത് വളര്‍ത്തി പ്രചനനത്തിന് ഒരുക്കുകയാണ് ആദ്യപടി. തുടര്‍ന്ന് മുതലകള്‍ പ്രസവിച്ചതിന് ശേഷം ഇളംപ്രായമുള്ള മുതലകളെ ഫാക്ടറിയിലേക്ക് കൊണ്ടു പോകും. വൈദ്യുത ഷോക്ക് ഏല്‍പിച്ച ശേഷമാണ് ഇവയുടെ ചര്‍മ്മം തുകല്‍ നിര്‍മ്മാണത്തിനായി ഉരിഞ്ഞെടുക്കുക. ഷോക്ക് ഏല്‍പിച്ച മുതലയുടെ കഴുത്ത് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് മുറിച്ച് തുറക്കും.കഴുത്തിലെ മുറിവ് വഴി നേര്‍ത്ത് ഇരുമ്പ് കമ്പി കടത്തിയാണ് ഇവയെ കൊലപ്പെടുത്തുന്നത്.എന്നാൽ മുതലകളെ കൊല്ലാതെ തന്നെയാണ് ഇത്തരത്തില്‍ തോല്‍ ഉരിഞ്ഞെടുക്കുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ് . മുതലകളെ അറുത്തതിന് ശേഷവും അവയ്ക്ക് അനക്കമുള്ളതായി ദൃശ്യങ്ങളില്‍ കാണാം.ഇത്തരത്തില്‍ മുതലകളെ കശാപ്പ് ചെയ്യുമ്പോള്‍ ഏകദേശം ആറ് മണിക്കൂറോളം കഴിഞ്ഞ് മാത്രമാണ് ഇവയ്ക്ക് ജീവന്‍ നഷ്ടമാവുക.വിയറ്റ്‌നാമിലെ ഫാമുകളില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന ഇത്തരമൊരു കാഴ്ച.ലൂയിസ് വ്യൂട്ടണ്‍ അടക്കമുള്ള കമ്പനികള്‍ക്കായി ഏറ്റവും കൂടുതല്‍ തുകല്‍ കയറ്റി അയക്കുന്നത് വിയറ്റ്‌നാമില്‍ നിന്നാണ്.നമ്മൾ ഉപയോഗിക്കുന്ന ആഢംബര തുകല്‍ ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ വേണ്ടി ലക്ഷക്കണക്കിന് മുതലകളാണ് ഇത്തരത്തില്‍ കൊല്ലപ്പെടുന്നത്.
Post Your Comments