പ്യോംഗ്യാങ്: രാജ്യത്ത് ക്രിസ്മസ് ആഘോഷങ്ങള്‍ നിരോധിച്ചു കൊണ്ട് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍ ഉത്തരവ് ഇറക്കി. പകരം 1919 -ല്‍ ക്രിസ്മസ് നാളിൽ ജനിച്ച തന്റെ മുത്തശ്ശിയുടെ ഓർമ്മ ദിവസം ആചരിക്കാൻ ഉത്തരവിറക്കിയതായും റിപ്പോർട്ട് ചെയ്യുന്നു.മുൻപ് ഉത്തരകൊറിയയില്‍ ക്രിസ്മസ് ട്രീകള്‍ നിരോധിച്ചിരുന്നു. അന്ന് അതിര്‍ത്തിയില്‍ ക്രിസ്മസ് ട്രീ സ്ഥാപിക്കുമെന്ന് പറഞ്ഞ ദക്ഷിണകൊറിയക്കെതിരെ കിം യുദ്ധവും പ്രഖ്യാപിച്ചിരുന്നു.
ഏകാധിപതിയായ കിം മാത്രമല്ല 1950 -ൽ തന്നെ ഉത്തര കൊറിയയിൽ ക്രിസ്മസ് ആഘോഷം നിരോധിച്ചിരുന്നു.ആഘോഷങ്ങള്‍ നടത്തിയതിന്റെ പേരില്‍ നേരത്തേ നിരവധി ക്രിസ്ത്യന്‍ വിശ്വാസികളെ ഉത്തരകൊറിയയില്‍ തടവിലാക്കിയിട്ടുണ്ട്. എന്നാൽ മുഴുവനായും നിരോധിച്ച ഈ നിയമം ഉത്തരകൊറിയയിലെ 70,000ത്തോളം വരുന്ന ക്രിസ്ത്യന്‍ വിശ്വാസികളെ ബാധിക്കുന്നതാണ്.
Post Your Comments