India

സരബ്ജിത് സിംഗിന്റെ സഹോദരി ബി.ജെ.പിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി•പാക്കിസ്ഥാന്‍ ജയിലില്‍ സഹതടവുകാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ പൗരന്‍ സരബ്ജിത് സിംഗിന്റെ സഹോദരി ദല്‍ബീര്‍ കൗര്‍ ബി.ജെ.പിയി ചേര്‍ന്നു. അമൃത്സറിൽ നടന്ന ചടങ്ങിലാണ് ദൽബീർ കൗർ പാർട്ടിയിൽ ചേർന്നത്.

ചാരവൃത്തിയും തീവ്രവാദപ്രവര്‍ത്തനവും ആരോപിച്ചാണ് പാക്കിസ്ഥാന്‍ സരബ്ജിത്തിനെ ജയിലാലക്കിയത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സരബ്ജിത്തിന്റെ ശിക്ഷ നടപ്പിലാക്കുന്നത് മാറ്റി വച്ചെങ്കിലും അദ്ദേഹത്തെ വിട്ടയച്ചിരുന്നില്ല. 2013 ല്‍ ലാഹോര്‍ ജയിലില്‍ സഹതടവുകാരുടെ ക്രൂരമായ ആക്രമണത്തിനിരയായ സരബ്ജിത് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആക്രമണത്തെത്തുടര്‍ന്ന് ഒരാഴ്ചയോളം കോമ അവസ്ഥയിലായിരുന്നു സരബ്ജിത്.

1990 ല്‍ പാക്കിസ്ഥാന്‍ പഞ്ചാബ് പ്രവിശ്യയില്‍ 14 പേരുടെ മരണത്തിന് ഇടയാക്കിയ ബോംബ്‌ സ്ഫോടന പരമ്പരയില്‍ കുറ്റമാരോപിച്ചാണ് സരബ്ജിത്തിന്റെ പാക്കിസ്ഥാന്‍ ജയിലിലടച്ചത്. മരിക്കുന്നത് വരെ 23 വര്‍ഷത്തോളം പാക്കിസ്ഥാന്‍ ജയിലില്‍ ചെലവഴിക്കേണ്ടി വന്നു.

ഈ വര്‍ഷങ്ങള്‍ക്കിടെ മൂന്ന് തവണ മാത്രമാണു സഹോദരി ദല്‍ബീര്‍ കൗര്‍ ലാഹോര്‍ ജയിലിലെത്തി സരബ്ജിത്തിനെ കണ്ടത്. സരബ്ജിത്തിനെ മോചിപ്പിക്കുക എന്നത് ദല്‍ബീറിന്റെ ജീവിത ലക്ഷ്യമായിരുന്നു.

സരബ്ജിത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ‘സരബ്ജിത്’ എന്ന പേരില്‍ ബോളിവുഡ് ചിത്രം 2016 ല്‍ പുറത്തിറങ്ങിയിരുന്നു. ഒമാംഗ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഐശ്വര്യാറായ് ബച്ചനും രണ്ദീപ് ഹൂഡയുമായിരുന്നു പ്രധാന കഥാപാത്രങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button