ശബരിമല: ശബരിമലയില്‍ തിക്കിലും തിരക്കിലും അയ്യപ്പന്‍മാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.മന്ത്രിയും ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും ആശുപത്രിയില്‍ എത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു.ശബരിമലയില്‍ വന്‍തിരക്കാണ് ഇന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
മാളികപ്പുറത്തിന് സമീപം ബാരിക്കേഡ് മറിഞ്ഞതാണ് അപകടകാരണം. അപകടം ഉണ്ടായി മിനിറ്റുകള്‍ക്കകം കാര്യങ്ങൾ നിയന്ത്രണവിധേയമായി.സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി കടകംപള്ളി അറിയിച്ചു. കര്‍ശന നിയന്ത്രണത്തോടെ ഭക്തരെ കടത്തിവിടുമെന്നും നിലവില്‍ സാഹചര്യം സാധാരണ നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments