തിരുവനന്തപുരം : സംസ്ഥാനത്ത് യു.എ.പി.എ ചുമത്തിയ എല്ലാ കേസുകളും പുന:പരിശോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കെ. സുരേന്ദ്രന്. മുഴുവന്‍ യു.എ.പി.എ കേസുകളും പുന:പരിശോധിക്കാനുള്ള തീരുമാനം യുക്തിക്കു നിരക്കുന്ന നടപടിയല്ലെന്നാണ് കെ സുരേന്ദ്രന്റെ വാദം. ഫേസ്ബുക്കിലൂടെയാണ് കെ സുരേന്ദ്രന് പ്രതികരണവുമായി രംഗത്തെത്തിയത്.
കേസിന്റെ മെറിറ്റ് നോക്കാതെ കപടബുദ്ധിജീവികളും മാവോവാദി മാധ്യമപ്രവര്‍ത്തകരും തീവ്രവാദി മനുഷ്യാവകാശപ്രവര്‍ത്തകരും പറയുന്നതു കേട്ടു തുള്ളാനാണ് പിണറായിയും ഡിജിപിയും ശ്രമിക്കുന്നതെങ്കില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതം ചില്ലറയായിരിക്കില്ലെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഭീകരപ്രവര്‍ത്തനവും മാവോയിസവും ഐ. എസ് റിക്രൂട്ട്മെന്റും കേരളത്തില്‍ ശക്തിപ്പെടുകയാണെന്ന മുന്നറിയിപ്പുകള്‍ അവഗണിക്കാനാണ് സര്‍ക്കാര്‍ തയ്യാറാവുന്നതെന്നും ഇത് വലിയ അപകടം വിളിച്ചുവരുത്തുമെന്നും സുരേന്ദ്രന് അഭിപ്രായപ്പെടുന്നു.
Post Your Comments