കണ്ണൂർ : ഇരിട്ടിയിൽ 50 ലക്ഷം രൂപയുടെ പുതിയ കറന്‍സികൾ ബസ്സില്‍ കടത്തിയതിന് രണ്ട് പേരെ പൊലീസ് പിടികൂടി. എക്‌സൈസ് സംഘം ഇന്ന് പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയിലാണ് മഹാരാഷ്ട്ര സ്വദേശികളായ രാഹുല്‍, രഞ്ജിത് എന്നിവർ പിടിയിലായത്.
ഇവരുടെ പക്കല്‍ മതിയായ രേഖകള്‍ ഉണ്ടായിരുന്നില്ല. കുഴല്‍പ്പണ ഇടപാടാണ് നടന്നതെന്നാണ് പൊലീസ് കരുതുന്നത്. പണം എവിടെ നിന്ന് കൊണ്ടുവന്നെന്നോ ആര്‍ക്കാണ് കൈമാറാനിരുന്നതെന്നോ വ്യക്തമായിട്ടില്ല.
Post Your Comments