Alpam Karunaykku Vendi

ജീവൻ നിലനിർത്താന്‍ കനിവ് തേടി ഒന്നര വയസുകാരി അലോന

അഞ്ചല്‍•കൊല്ലം ജില്ലയില്‍ ഏരൂര്‍ ഗ്രാമപഞ്ചായത്തിലെ വിളക്കുപാറ കെട്ടുപ്ലാച്ചി സ്വദേശി ഷിബു തങ്കച്ചന്റെ ഒന്നര വയസുള്ള മകൾ അലോനയുടെ ഹൃദയ ശാസ്ത്രക്രിയക്ക് സഹായം തേടുന്നു. ജന്മനാ ഹൃദയ സംബന്ധമായ അസുഖത്താൽ കഴിഞ്ഞ അലോന തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയിലെ ചികിത്സയിലായിരുന്നു. കുട്ടിയുടെ ആരോഗ്യനില ഓരോ ദിവസം പിന്നിടുമ്പോഴും വഷളായ സാഹചര്യത്തിൽ പരുമല സെന്റ് ഗ്രിഗോറിയസ് ഹോസ്പിറ്റലിലെ ഹൃദ്രോഗവിഭഗ വിദഗ്ദ്ധനെ കാണിച്ചപ്പോൾ ഉടൻ തന്നെ കുട്ടിയെ ഹൃദയ ശസ്ത്രക്രിയക്ക് വിധേയമാക്കാൻ നിർദേശിക്കുകയും ചെയ്തു.

ജെ.സി.ബി ഓപ്പറേറ്ററായി ജോലി നോക്കുന്ന അലോനയുടെ പിതാവും സാമ്പത്തികമായ് പിന്നോക്കം നിൽക്കുന്ന കുടുബവും കുഞ്ഞിന്റെ ശസ്ത്രക്രിയയ്ക്ക് ചിലവാകുന്ന ഭാരിച്ച തുക കണ്ടെത്താനാകാതെ വിഷമിക്കുകയാണ്. ആരുടെയെങ്കിലും കൈയ്യിൽ നിന്ന് പണം കടം വാങ്ങി കുഞ്ഞിന്റെ ശസ്ത്രക്രിയക്കുള്ള പണം കണ്ടെത്താം എന്നു വച്ചാൽ നിലവിലെ ബാങ്കിംഗ് സമ്പ്രദായം മൂലം അതും കഴിയാത്തവസ്ഥയാണ്. കുട്ടിയുടെ ചികിത്സ ചിലവിനായ് 1,70000 രൂപയോളം ചിലവ് വരും എന്നാണ് ഹോസ്പിറ്റൽ അധികാരികൾ പറയുന്നത്.

കുട്ടിയുടെ ഹൃദയ ശസ്ത്രക്രിയ നടത്തുന്നതിനായ് പ്രധാനമന്ത്രിയുടെ ചികിത്സ ധനസഹായം (PMNRF) ലഭിക്കുന്നതിന് കൊല്ലം എം.പി ശ്രീ. എന്‍.കെ. പ്രേമചന്ദ്രൻ കുട്ടിയുടെ മാതാപിതാക്കൾ നേരിൽ കണ്ട് അപേക്ഷ സമർപ്പിക്കുകയും ചെയ്തു. കുട്ടിയുടെ ചികിത്സക്ക് ആവശ്യമായ ധനസഹായം ലഭിക്കുന്നതിനു വേണ്ട നടപടികൾ ഉടൻ സ്വീകരിക്കാമെന്നും പ്രേമചന്ദ്രൻ രക്ഷകർത്താക്കൾക്ക് ഉറപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.

ഷിബു തങ്കച്ചന്‍ (മൊബൈല്‍) : 9048184624

shortlink

Related Articles

Post Your Comments

Related Articles


Back to top button