വെല്ലൂർ: തമിഴ്നാട്ടിലേ വെല്ലൂർ ജില്ലയിലെ തിരുപത്തൂരിൽ മുഖംമൂടി ധരിച്ചെത്തിയ രണ്ടംഗ സംഘം വനിതാ കോൺസ്റ്റബിളായ ലാവണ്യയുടെ നേരെ ആസിഡ് ആക്രമണം നടത്തി. മുഖത്തിനും വലത്തേ കെെയ്ക്കും സാരമായി പരിക്കേറ്റ ലാവണ്യയെ വെല്ലോറ ക്രിസ്റ്റ്യൻ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആക്രമണത്തിൽ വനിതാ കോൺസ്റ്റബിളിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടമാർ അറിയിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കുറ്റവാളികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
നൂറുകണക്കിനു ആസിഡ് ആക്രമണമാണ് ഒാരോ വർഷവും രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും, റിപ്പോർട്ട് ചെയ്യപ്പെടാത്ത അനേകം ആസിഡ് ആക്രമണങ്ങളും രാജ്യത്ത് വർദ്ധിച്ചു വരികയാണ്. ഭയം കാരണമാണ് ഇവർ പരാതിപ്പെടാൻ തയ്യാറാകാത്തതെന്നും പൊലീസ് പറഞ്ഞു.
Post Your Comments