Kerala

മലനാട്ടിലെ വര്‍ഗീയ വിഷത്തിന്റെ കേക്ക്

മുണ്ടക്കയം കാഞ്ഞിരപ്പള്ളി ഭാഗത്തെ പല കടകളിലും മലനാട് ഉല്‍പ്പന്നങ്ങള്‍ ഇന്ന് ലഭ്യമല്ല. ഉല്‍പ്പന്നങ്ങളുടെ ലഭ്യതക്കുറവല്ല മറിച്ചു മാനേജ്മെന്റിന്റെ തെറ്റായ നയങ്ങളാണ് ഇതിനു കാരണം. ഒരു പ്രമുഖ സഭയുടെ കീഴിലാണ് ഇപ്പോള്‍ മലനാട്. ക്രിസ്മസ് വിപണിയോട് അനുബന്ധിച്ചു മലനാട് കേക്ക് വില്‍പ്പന നടത്താറുണ്ട്. ഈ വര്‍ഷവും വില്‍പ്പന നടത്തുന്നുണ്ട്. എന്നാല്‍ ഇത്തവണ വില്‍പ്പന പള്ളിയിലെ യുവജന സംഘടനയായ യുവദീപ്തി വഴി നടത്താന്‍ തീരുമാനിക്കുകയും പള്ളികളില്‍ നിന്നും വിശ്വാസികള്‍ക്ക് കേക്ക് പുറത്തു നിന്ന് മേടിക്കരുതെന്നു പ്രത്യേക നിര്‍ദേശവും കൊടുത്തു. പുറത്തു 110 രൂപയ്ക്കു വില്‍ക്കുന്ന കേക്ക് പള്ളി വഴി 90 രൂപയ്ക്കാണ് കൊടുക്കുന്നത്. (കൂടാതെ മുണ്ടക്കയത്തെ പ്രധാന ബേക്കറിക്കളില്‍ ഏഴെണ്ണത്തോളം ഹിന്ദുക്കള്‍ നടത്തുന്നതാണ്).

കഴിഞ്ഞ ദിവസം 150 കേക്ക് മുണ്ടക്കയത്തെ സ്‌കൂളില്‍ നിന്നും ഓര്‍ഡര്‍ ലഭിച്ച ഒരു വ്യാപാരിയെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പിന്നീട് വിളിച്ചു ഓര്‍ഡര്‍ വേണ്ടന്ന് വെച്ചു. കാരണം തിരക്കിയപ്പോള്‍ മലനാട്ടില്‍ നിന്നും അച്ഛന്‍ നേരിട്ട് വിളിച്ച് വില കുറച്ചു കേക്ക് കൊടുക്കാമെന്നു പറഞ്ഞത് കൊണ്ടാണ് ഓര്‍ഡര്‍ വേണ്ടന്ന് വെച്ചതെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇടവകയിലെ കടക്കാരോട് കേക്ക് മലനാടിന്റെ മാത്രമേ വില്‍ക്കാന്‍ പാടുള്ളു എന്ന് പറയുകയും ഉണ്ടായി. ഇതില്‍ പ്രതിഷേധിച്ചാണ് വ്യാപാരികള്‍ ഒന്നടങ്കം മലനാട് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നത്. വ്യാപാരി വ്യവസായി ചര്‍ച്ചയിലും മലനാട് ഉല്‍പ്പന്നങ്ങള്‍ കഴിവതും ഒഴിവാക്കാനാണ് തീരുമാനമെടുത്തിരിക്കുന്നത്. നിലവില്‍ സ്ഥിതിയില്‍ കച്ചവടം കുറവായിരിക്കുന്ന ഈ സാഹചര്യത്തില്‍ സമാധാനപരമായി ഇവിടുത്തുകാര്‍ കൊണ്ടാടുന്ന ആഘോഷത്തില്‍ വര്‍ഗീയത കലര്‍ത്തുന്നതില്‍ മലനാട് ജീവനക്കാര്‍ക്കും നാട്ടുകാര്‍ക്കും ഒരു പോലെ അമര്‍ഷമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button