India

ഫേയ്‌സ്ബുക്ക് ലൈവിലൂടെ മാദ്ധ്യമ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമം ; പിന്നീട് സംഭവിച്ചത്

ന്യൂഡല്‍ഹി : ഫേയ്‌സ്ബുക്ക് ലൈവിലൂടെ ആത്മഹത്യ ചെയ്യാനൊരുങ്ങിയ ദൃശ്യങ്ങള്‍ പുറത്തു വിട്ട വിദ്യാര്‍ത്ഥിനിയെ രക്ഷിച്ചു. ന്യൂഡല്‍ഹിയിലെ ലജ്പത് നഗറിലാണ് മൊറാദാബാദ് സ്വദേശിനിയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. വിവാഹിതയായ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് രാംപൂരില്‍ വ്യാപാരിയാണെന്ന് അയല്‍വാസികള്‍ പറയുന്നു. പഠനശേഷം രാത്രി വൈകി എത്തുന്നതിനെ ചൊല്ലി അയല്‍ക്കാര്‍ തന്നെ അപമാനിച്ചിരുന്നതായും ഇതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. ഇക്കാര്യം സംബന്ധിച്ചു പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും പെണ്‍കുട്ടി ആരോപിക്കുന്നു.

ഫേയ്‌സ്ബുക്കില്‍ വീഡിയോ കണ്ട ബന്ധുക്കളും സുഹൃത്തുക്കളും പെണ്‍കുട്ടി താമസിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമയെ വിവരമറിയിക്കുകയായിരുന്നു. ഇയാള്‍ ഉടന്‍ മുറിയിലെത്തിയ ശേഷം പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം കുഴപ്പങ്ങളിലേക്കാണ് നയിക്കുന്നതെന്നും അതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നും പെണ്‍കുട്ടി വീഡിയോയില്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button