കോട്ടയം : എരുമേലി വിമാനത്താവള പദ്ധതിയില്‍ 3500 കോടി രൂപ മുതല്‍ മുടക്കാന്‍ തയ്യാറായി നിക്ഷേപകര്‍ രംഗത്ത്. ഇതിനായി കോര്‍പ്പറേഷന്‍ ബാങ്കും വിദേശ മലയാളി സംഘടനയും സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചു.
കേരളത്തിലെ മികച്ച അന്താരാഷ്ട്ര വിമാനത്താവളമായി മാറുന്ന നിര്‍ദ്ദിഷ്ട പദ്ധതിയില്‍ ആദ്യഘട്ടമായി ആയിരം കോടി രൂപയുടെ വാഗ്ദാനമാണ് കോര്‍പ്പറേഷന്‍ ബാങ്ക് നല്‍കിയിരിയ്ക്കുന്നത്.
രണ്ടായിരം ഏക്കറില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന 2500 കോടി രൂപ വിദേശ മലയാളി സംഘടനയും മുടക്കും. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കണ്‍സള്‍ട്ടന്റായ ദുബായ് ആസ്ഥാനമായ എയികോം തന്നെയാണ് ഈ പദ്ധതിയ്ക്കുള്ള പഠന റിപ്പോര്‍ട്ടും തയ്യാറാക്കിയിരിയ്ക്കുന്നത്.
ഇതനുസരിച്ച് ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്‌റ്റേറ്റിലാണ് വിമാനത്താവളം നിര്‍മിയ്ക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. പമ്പയില്‍ നിന്നും 26 കിലോമീറ്റര്‍ അകലെയാണ് വിമാനത്താവളം .
എരുമേലിയിലെ നിര്‍ദ്ദിഷ്ട വിമാനത്താവള ഭൂമി അന്താരാഷ്ട്ര വിമാനത്താവള നിര്‍മ്മാണത്തിന് ഏറ്റവും അനുയോജ്യമാണെന്നാണ് പഠന റിപ്പോര്‍ട്ട്.
വിമാനത്താവളം വരുന്നതോടെ റാന്നി, പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലക്കാര്‍ക്കാണ് നേട്ടം. മാത്രമല്ല, കേരളത്തിന് പുറത്തു നിന്നും വരുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്കും ഇത് ഏറെ ഉപകാരപ്രദമാണ്.
Post Your Comments