ന്യൂഡല്‍ഹി: റിലയന്‍സ് ജിയോക്കെതിരെ എയര്‍ടെല്‍ കോടതിയെ സമീപിച്ചു. ജിയോ നല്‍കുന്ന സൗജന്യ ഓഫറിന്റെ തിയ്യതി മാര്‍ച്ച് 31 വരെ നീട്ടിയ ട്രായുടെ തീരുമാനത്തിനെതിരെ ടെലികോം ഡിസ്പ്യൂട്ട്സ് സെറ്റ്ല്‍മെന്റ് ആന്റ് അപ്പലറ്റ് അതോറിറ്റിയെയാണ് എയര്‍ടെല്‍ സമീപിച്ചത്. തീയതി നീട്ടി നല്‍കിയത് നിയമ വിരുദ്ധമാണെന്നാണ് എയര്‍ടെലിന്റെ പരാതി. റിലയന്‍സ് നല്‍കുന്ന സൗജന്യ ഫോണ്‍ കോള്‍ സേവനം വന്‍ ട്രാഫിക് ഉണ്ടാക്കുന്നതിലൂടെ തങ്ങളുടെ നെറ്റ്‌വര്‍ക്കിനെ സാരമായി ബാധിക്കുന്നുവെന്നും എയർടെൽ നൽകിയ പരാതിയിൽ പറയുന്നു.
നേരത്തെ ജിയോയുടെ സൗജന്യ ഓഫറിന്റെ കാലാവധി ഡിസംബര്‍ 31 വരെയായിരുന്നു. പിന്നീടിത് മാർച്ച് 31 വരെ നീട്ടിനൽകുകയായിരുന്നു. 25 പേജ് വരുന്ന പരാതിയാണ് എയര്‍ടെല്‍ സമര്‍പ്പിച്ചത്.പരാതി സ്വീകരിച്ച ടെലികോം ഡിസ്പ്യൂട്ട്സ് സെറ്റ്ല്‍മെന്റ് ആന്റ് അപ്പലറ്റ് അതോറിറ്റി ട്രായോട് വിശദീകരണം തേടിയിട്ടുണ്ട്.
Post Your Comments