റാഞ്ചി: ജാര്‍ഖണ്ഡിലെ സിങ്ക്ബം ജില്ലയിൽ നാലുവയസുകാരിയുടെ മൃതദേഹം കണ്ണുകള്‍ ചൂഴ്ന്നും കൈകള്‍ വെട്ടിമാറ്റിയതുമായ നിലയില്‍ കണ്ടെത്തി.ബലാത്സംഗം നടന്നതായും സൂചനയുണ്ട്. ഡിസംബര്‍ 15 മുതല്‍ കുട്ടിയെ കാണാതായി എന്ന് മാതാപിതാക്കൾ പരാതി നൽകിയിരുന്നു. എന്നിട്ടും പോലീസ് അന്വേഷണം നടത്തിയിരുന്നില്ല എന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി നടന്ന കൊലപാതകമാണിതെന്നാണ് സംശയം. അവയവ മാഫിയ പോലുള്ള സംഘങ്ങളുടെ ഇടപെടലുകളും അധികൃതര്‍ അന്വേഷിച്ചുവരുന്നുണ്ട്.
Post Your Comments