ന്യൂഡല്‍ഹി : നോട്ട് അസാധുവാക്കിയശേഷം ഇതുവരെ പിടിച്ച കള്ളപ്പണത്തിന്റെ കണക്ക് പുറത്ത് വിട്ടു. 3,590 കോടിയുടെ വെളിപ്പെടുത്താത്ത സ്വത്ത് കണ്ടെത്തിയതായി ആദായ നികുതി വകുപ്പ്. പുതിയവ അടക്കം 505 കോടിയുടെ നോട്ടുകള്‍ പിടിച്ചു. അതേസമയം, രാജ്യത്ത് വിവിധ ഇടങ്ങളില്‍ ആദായനികുതി വകുപ്പ്പരിശോധന തുടരുകയാണ്. വെളിപ്പെടുത്താത്ത വരുമാനം കണ്ടെടുത്തതില്‍ എല്ലാവര്‍ക്കും നോട്ടീസ് നല്‍കി. രണ്ടു കോടിയുടെ 2000 രൂപ നോട്ടുകളടക്കം 14 കോടിയുടെ അനധികൃത പണം സൂക്ഷിച്ചിരുന്ന ഡല്‍ഹിയിലെ അഭിഭാഷന്‍ റോഹിത് ഠാണ്ടന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കി.
നോട്ട് അസാധുവാക്കിയ നവംബര്‍ എട്ടുമുതല്‍ ഈ മാസം 21 വരെയുളള കണക്കുകളാണ് ആദായ നികുതി വകുപ്പ് പുറത്തുവിട്ടത്. 505 കോടിയുടെ നോട്ടുകള്‍ പിടിച്ചതില്‍ 93 കോടി രൂപയുടേത് പുതിയ നോട്ടുകളാണ്. ഇതുമായി ബന്ധപ്പെട്ട് 215 കേസുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റും 185 കേസുകള്‍ സിബിഐയും അന്വേഷിച്ച് വരികയാണെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.
Post Your Comments