കൊല്‍ക്കത്ത: പഴയകാല നടിയും ബിജെപി എംപിയുമായ രൂപ ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊല്‍ക്കത്ത സാള്‍ട്ട് ലേക്കിലുള്ള എഎംആര്‍ഐ ആശുപത്രിയിലാണ് ചികിത്സ തേടിയത്.
തലച്ചോറില്‍ രക്തംകട്ടപിടിക്കുന്ന രോഗമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തലവേദനയും കാഴ്ച മങ്ങുന്നതായും തോന്നിയതോടെയാണ് രൂപ ചികിത്സ തേടിയത്. അതേസമയം, ആരോഗ്യസ്ഥിതി സാധാരണ നിലയിലാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.
1988 ല്‍ മഹാഭാരതം സീരിയലില്‍ ദ്രൗപദിയായിട്ടാണ് രൂപ ശ്രദ്ധേയമായത്. പിന്നീട് ചില ഹിന്ദി, ബംഗാളി സിനിമകളില്‍ അഭിനയിച്ചു. 49കാരിയായ രൂപ കഴിഞ്ഞ വര്‍ഷമാണ് ബിജെപിയില്‍ ചേര്‍ന്നത്.
Post Your Comments