NewsInternational

ക്രിസ്‌മസ്‌ ട്രീയില്‍ നിന്ന് കുരിശ് നീക്കം ചെയ്തു : പ്രതിഷേധവുമായി വിശ്വാസികൾ

വാഷിങ്ങ്ടൺ :  കോടതി നിര്‍ദ്ദേശമനുസരിച്ച് നഗരത്തിലെ ക്രിസ്മസ് ട്രീയില്‍ സ്ഥാപിച്ച കുരിശ് നീക്കം ചെയ്തതിനെത്തുടർന്ന് തെരുവിലെങ്ങും കുരിശ് സ്ഥാപിച്ച് വിശ്വാസികളുടെ പ്രതിഷേധം.നിരവധി പേരാണ് ഇതിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.നഗരസഭ ഒരുക്കിയ ക്രിസ്മസ് ട്രീയില്‍ നിന്നാണ് അധികാരികള്‍ കുരിശ് മാറ്റിയത്.തങ്ങള്‍ കൂടി നല്‍കുന്ന നികുതിപ്പണം ഉപയോഗിച്ച് നഗരസഭ ക്രിസ്മസ് ട്രീ അലങ്കരിച്ചതിനേയും അതിനു മുകളില്‍ കുരിശ് സ്ഥാപിച്ചതിനേയും ചോദ്യം ചെയ്ത് ‘അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍’ എന്ന സംഘടന നല്‍കിയ പരാതിയിലാണ് ഇത്തരമൊരു നടപടി ഉണ്ടായത്.

കോടതി ഉത്തരവിനെതിരേയാണ് വ്യത്യസ്തമായ മാര്‍ഗത്തില്‍ പ്രതിഷേധിക്കാനായി ക്രൈസ്തവ വിശ്വാസികള്‍ തീരുമാനിച്ചത്. അധികാരികള്‍ എടുത്തു മാറ്റിയത് ഒരു കുരിശാണെങ്കില്‍ സ്വന്തം വീടുകളിലും നഗരത്തിലെ ഓരോ കോണിലും കുരിശു സ്ഥാപിക്കാന്‍ വിശ്വാസികള്‍ തയ്യാറാക്കുകയായിരുന്നു.ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലും ഇതിനെതിരേ പ്രധിഷേധം ഉയർന്നിട്ടുണ്ട്.‘ക്രിസ്തുവില്‍ നിന്ന് ക്രിസ്മസിനെ അകറ്റാനായുള്ള എല്ലാശ്രമങ്ങളേയും നാം തടയണം’ എന്നായിരുന്നു വിശ്വാസികൾ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആഹ്വാനം ചെയ്തത്.

https://youtu.be/uG9lb0gMH8E

shortlink

Related Articles

Post Your Comments

Related Articles


Back to top button