
കൊല്‍ക്കത്ത: വിരാട് കൊഹ്ലിയുടെ നേട്ടങ്ങൾ എംഎസ് ധോണിയെ സമ്മര്‍ദ്ദത്തിലാക്കുമെന്ന് ഇന്ത്യന്‍ മുന്‍ നായകന് സൗരവ് ഗാംഗുലി. വിരാട് കൊഹ്ലിയുടെ നേതൃത്വത്തില്‍ ടെസ്റ്റ് ടീം തുടര്‍ ജയങ്ങള്‍ സ്വന്തമാക്കിയാലും ഏകദിന നായകനായി എം എസ് ധോണി തന്നെ തുടരണമെന്ന് കപില്‍ ദേവ് അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് സൗരവ് ഗാംഗുലി തന്റെ നിലപാട് വ്യക്തമാക്കിയത്.
2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ആര് നയിക്കണം എന്ന കാര്യത്തില്‍ സെലക്ടര്‍മാര്‍ ഒരു നിലപാടിലെത്തണമെന്നും അതിനനുസരിച്ചാണ് ധോണിയുടെ നായകപദവിയില്‍ തീരുമാനമെടുക്കേണ്ടതെന്നും ഗാംഗുലി പറഞ്ഞു.കരുണ്‍ നായര്‍ തിളങ്ങിയെങ്കിലും അജിന്‍ക്യ രഹാനെയെയും മധ്യനിരയില്‍ പരിഗണിക്കേണ്ടി വരുമെന്നും ഗാംഗുലി പറഞ്ഞു.അതേസമയം ധോണിയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കാന്‍ സെലക്ടര്‍മാര്‍ ഉടന്‍ തയാറാകില്ലെന്ന് മുന്‍ നായകന് മുഹമ്മദ് അസ്ഹറുദ്ദീന് വ്യക്തമാക്കി.
Post Your Comments