ന്യൂ ഡൽഹി : ജി എസ് ടി നടപ്പാക്കുന്നതിനായി തര്‍ക്കവിഷയങ്ങള്‍ ഡല്‍ഹിയില്‍ തുടരുന്ന ജി എസ് ടി കൗണ്‍സില്‍ യോഗത്തിൽ ചർച്ച ചെയ്യും. നികുതി ഭരണം സംബന്ധിച്ച് കാര്യങ്ങളിലാണ് ഇന്നത്തെ ചര്‍ച്ച. ഒന്നര കോടി വരെ ടേണോവറുള്ള ഇടപാടുകളില്‍ നികുതി പിരിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നല്‍കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യത്തിനു കേന്ദ്രം അനുമതി നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ നില നിൽക്കുന്ന തർക്കം പരിഹരിക്കാൻ സംസ്ഥാനങ്ങളുമായി ചേര്‍ന്ന് നികുതി പിരിക്കാമെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് സംസ്ഥാനങ്ങള്‍ അംഗീകരിക്കാത്തതിനാൽ ഈ വിഷയത്തില്‍ ഇന്നും തീരുമാനമുണ്ടാവാൻ സാദ്ധ്യതയില്ല.
രണ്ടു കോടിക്കു മുകളിലുള്ള നികുതി വെട്ടിപ്പുകള്‍ക്ക് വാണിജ്യ നിയമങ്ങള്‍ അനുസരിച്ചുള്ള നടപടി, അഞ്ചു കോടിക്കു മുകളിലുള്ള വെട്ടിപ്പുകള്‍ക്ക് അറസ്റ്റ് ഉള്‍പ്പടെയുള്ള ക്രിമിനല്‍ നടപടികള്‍ തുടങ്ങിയ നിർദേശങ്ങൾ കേന്ദ്രം ഇന്നലത്തെ യോഗത്തില്‍ മുന്നോട്ട് വെച്ചിരുന്നു. എന്നാൽ ഇവയിൽ വാണിജ്യ നിയമങ്ങളും ക്രിമിനല്‍ നടപടികളും രണ്ടായി പരിഗണിക്കണമെന്ന കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളുടെ നിലപാടിൽ ഇന്നത്തെ യോഗത്തില്‍ തീരമാനമുണ്ടായേക്കും. ആദ്യം പറഞ്ഞ വിഷയത്തില്‍ അന്തിമ തീരുമാനം ഉണ്ടായില്ലെങ്കില്‍ വീണ്ടും കൗണ്‍സില്‍ യോഗം ചേരുമെന്നാണ് സൂചന
Post Your Comments