തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടാൻ സാധ്യത. വരള്‍ച്ച രൂക്ഷമായ സാഹചര്യത്തിലാണിത്. വീട്ടാവശ്യത്തിന് യൂണിറ്റിന് 10 മുതല്‍ 50 പൈസ വരെയും വ്യാവസായിക ആവശ്യങ്ങള്‍ക്ക് 30 പൈസ വരെയും കൂട്ടാനാണ് നീക്കം. മാസം 40 യൂണിറ്റിന് താഴെ വൈദ്യുതി ഉപയോഗിക്കുന്ന ബിപിഎല്‍ കുടുംബങ്ങളെ വര്‍ദ്ധനയില്‍ നിന്ന് ഒഴിവാക്കും.
കടുത്ത വൈദ്യുതി ക്ഷാമത്തിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. അണക്കെട്ടുകളില്‍ ഇപ്പോഴുള്ളത് 48 ശതമാനം വെള്ളം മാത്രമാണ്. ഓരോ ദിവസവും ആവശ്യമായ വൈദ്യുതിയുടെ 15 ശതമാനത്തില്‍ താഴെ മാത്രമാണ് വൈദ്യുതി ഉൽപാദനം നടക്കുന്നത്.
Post Your Comments