ബെയ്‌ജിങ്: ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ചൈന. ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസിലെ ലേഖനത്തിലാണ് ഇന്ത്യയ്‌ക്കെതിരായ പരാമർശം ഉള്ളത്. യു.എസ് പ്രസിഡന്റായി ട്രംപ് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ വൺ ചൈന പദ്ധതിയുമായി ബന്ധപ്പെട്ട വിഷയം ചൈന കൈകാര്യം ചെയ്‌തത് എങ്ങനെയാണെന്ന് ഇന്ത്യ കണ്ടുപഠിക്കണമെന്നും മികച്ച രാജ്യമാകാനുള്ള ശേഷിയുണ്ടെങ്കിലും ഇന്ത്യയുടെ കാഴ്ചപ്പാട് ഹൃസ്വമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ചിലപ്പോൾ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന അഹങ്കാരം കൊണ്ട് വഷളായ കുട്ടികളെപ്പോലെയാണ് പെരുമാറുന്നത്. ചൈനയുമായുള്ള ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാകുമ്പോൾ യുഎസ് പോലും രണ്ടാമതൊന്ന് ആലോചിക്കാറുണ്ട്. പക്ഷെ ഇന്ത്യ എന്ത് കണ്ടിട്ടാണ് ഇത്തരത്തിൽ ആത്മവിശ്വാസത്തോടെ പെരുമാറുന്നതെന്നും ഗ്ലോബൽ ടൈംസിലെ ലേഖനത്തിൽ പറയുന്നു. തിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ അരുണാചൽ സന്ദർശനത്തെയും ചൈന വിമർശിക്കുന്നുണ്ട്. രാജ്യത്തു വിഭാഗീയ സന്ദേശങ്ങൾ നൽകുന്ന നേതാവിനെ ഇന്ത്യ ക്ഷണിച്ചുവരുത്തുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ഗുണം ചെയ്യില്ലെന്നും ചൈന മുന്നറിയിപ്പ് നൽകുന്നു.
Post Your Comments