
ന്യൂഡല്‍ഹി : ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈനാ സന്ദര്‍ശനത്തിന് അനുമതി നിഷേധിച്ചതില്‍ വിശദീകരണവുമായി കേന്ദ്രം. ചൈനയിലെ ഷിങ്ഡുവിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ നയതന്ത്ര പാസ്പോർട്ടിനുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അപേക്ഷ കഴിഞ്ഞ ദിവസമാണ് കേന്ദ്രം നിരസിച്ചത്.
എന്നാല്‍ യാത്ര തടഞ്ഞതില്‍ രാഷ്ട്രീയ ഇടപെടലില്ലെന്നും ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കമാണ് കാരണമെന്നും കേന്ദ്രം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനാലാണ് യാത്ര തടഞ്ഞതെന്ന് കേന്ദ്രം വ്യക്തമാക്കി.
കടകംപള്ളിയ്ക്ക് സുരേന്ദ്രന് നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഒൗദ്യോഗികമായി മറുപടിയൊന്നും ഇതുവരെ ആയിട്ടും നല്‍കിയിട്ടില്ല.
Post Your Comments