NewsLife Style

സൗന്ദര്യ സംരക്ഷണത്തിന് ആയുർവേദം

ആയുർവേദത്തിന് മലയാളികൾക്കിടയിൽ പ്രചാരം കൂടുതലാണ്.ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും എല്ലാം ആയുർവേദം മുന്നിൽ തന്നെയാണ്. സൗന്ദര്യ പ്രശ്നങ്ങൾക്ക് ആയുർവേദം പരിഹാരമാണ്.മുഖത്തെ ചുളിവുകളാണ് പലപ്പോഴും പലരേയും പ്രശ്‌നത്തിലാക്കുന്നത്. എന്നാല്‍ ഇതിന് നിമിഷനേരം കൊണ്ട് ആയുര്‍വ്വേദത്തില്‍ പരിഹാരം ഉണ്ട്. ഉലുവ അരച്ച് അതില്‍ ഒലീവെണ്ണ ചേര്‍ത്ത് മുഖത്ത് പുരട്ടുക. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.മുഖത്തെ കറുപ്പാണ് മറ്റൊരു പ്രശ്‌നം. മുഖത്തെ കറുപ്പിന് കുങ്കുമാദി തൈലം മുഖത്ത് തേച്ചു പിടിപ്പിച്ചാല്‍ മതി.മുഖക്കുരുവിന് പരിഹാരം കാണാന്‍ പച്ചമഞ്ഞള്‍ മുഖത്ത് അരച്ച് തേയ്ക്കുന്നത് നല്ലതാണ്.ചര്‍മ്മ പ്രശ്‌നങ്ങള്‍ പലപ്പോഴും ആയുര്‍വ്വേദത്തിലൂടെ മുഴുവനായി പരിഹാരം കാണാം. കസ്തൂരി മഞ്ഞള്‍ അരച്ച് തേയ്ക്കുന്നത് എക്‌സിമ പോലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button