വാരാണസി: കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഹുല്‍ഗാന്ധി പ്രസംഗിക്കാന്‍ പഠിച്ചെന്നും രാഹുല്‍ സംസാരിച്ചപ്പോള്‍ ഭൂകമ്പം ഉണ്ടായില്ലെന്നും മോദി പരിഹസിച്ചു.യഥാർത്ഥ ഭൂകമ്പം വരാനിരിക്കുന്നതേയുളളുവെന്നും മോദി അഭിപ്രായപ്പെടുകയുണ്ടായി.രാഹുൽ ഇപ്പോൾ പ്രസംഗിക്കാൻ പഠിച്ചുവരികയാണ്.അദ്ദേഹം പ്രസംഗിക്കാന്‍ പഠിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ടെന്നും മോദി പറയുകയുണ്ടായി.ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
പ്രതിപക്ഷം കള്ളപ്പണക്കാരെ സഹായിക്കുകയാണ്. അഴിമതിക്കാരോടൊപ്പം നില്‍ക്കുന്ന തരത്തില്‍ ചില രാഷ്ട്രീയപാര്‍ട്ടികളും നേതാക്കളും തരംതാഴുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.രാജ്യത്തെ 125 കോടി ഇന്ത്യക്കാരിൽ എനിക്ക് വിശ്വാസമുണ്ട്. നിസ്വാർഥരായ ജനങ്ങളാണ് ഇന്ത്യയിലുള്ളത്.അവരുടെ അനുഗ്രഹം ലഭിക്കുകയെന്നു പറയുന്നത് ദൈവത്തിന്റെ അനുഗ്രഹം ലഭിക്കുന്നതു പോലെയാണ്. സർക്കാർ നടത്തുന്ന ശുചിയാക്കൽ യജ്ഞമാണ് നോട്ട് അസാധുവാക്കലിലൂടെയുള്ള കള്ളപ്പണം തടയൽ എന്നും മോദി പറയുകയുണ്ടായി.
Post Your Comments