International

ഐഎസിന്റെ പട്ടികയില്‍ കേള്‍വിശക്തിയില്ലാത്ത ഈ കുട്ടിയും; രക്ഷിക്കണമെന്ന് കുരുന്നിന്റെ അപേക്ഷ

കേള്‍വിശക്തിയില്ലാത്ത ഈ കുരുന്നിനെ ഐഎസ് നോട്ടമിട്ടിരിക്കുന്നു. ഐഎസിന്റെ ഹിറ്റ് ലിസ്റ്റില്‍ ആറു വയസ്സുകാരനും ഉള്‍പ്പെടുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ആറുവയസുകാരനും കുടുംബവും രാഷ്ട്രീയാഭയം തേടുകയാണ്. തങ്ങളെ ബ്രിട്ടനില്‍ താമസിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അവിടുത്തെ ആഭ്യന്തര മന്ത്രാലയത്തിന് ഇവര്‍ അപേക്ഷ നല്‍കി.

ലവാന്‍ഡ് ഹമാദാമിന്‍ എന്ന ആറുവയസുകാരനായ ഇറാഖി പൗരനാണ് ഐഎസിന്റെ വധഭീഷണി നേരിടുന്നത്. ഭിന്നശേഷിയുള്ള എല്ലാ കുട്ടികളെയും മാരകമായ വിഷം കുത്തിവെച്ച് കൊല്ലുമെന്ന് ഐഎസ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. ഇതാണ് കുട്ടിയുടെ ജീവന് ഭീഷണിയായിരിക്കുന്നത്. ഇപ്പോള്‍ കുടുംബം നാടുകടത്തല്‍ ഭീഷണി നേരിടുകയാണ്.

അടുത്ത വര്‍ഷം ജനുവരി ഒമ്പതിനകം ജര്‍മനിയിലേക്ക് പോകണമെന്നാണ് ബ്രിട്ടന്റെ നിര്‍ദ്ദേശം. എന്നാല്‍ തങ്ങളെ സംരക്ഷിക്കണമെന്നാണ് കുരുന്നിന്റെയും കുടുംബത്തിന്റെയും അപേക്ഷ. മകന്‍ സ്‌കൂളില്‍ മികച്ച രീതിയില്‍ പുരോഗതി കൈവരിക്കുന്നുണ്ടെന്ന് അച്ഛന്‍ റെബ്വാര്‍ പറയുന്നു. മറ്റൊരു സ്ഥലത്തേക്കുള്ള മാറ്റം മകനം തളര്‍ത്തും. തങ്ങളെ രാജ്യത്ത് തുടരാന്‍ അനുവദിക്കണമെന്നും കുടുംബം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button