പനജി : ഗോവയിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒരു കോണ്‍ഗ്രസ് എംഎല്‍എ കൂടി രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. കുംബര്‍ജുവ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പണ്ഡുരങ് മഡ്കൈകറാണ് ഇന്ന് രാവിലെ രാജിക്കത്ത് നൽകിയത്. രാജിക്കത്ത് നൽകിയതിന് പിന്നാലെ അദ്ദേഹം മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കറുടെ സാന്നിദ്ധ്യത്തില്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചു.
പാര്‍ട്ടിയില്‍ താന്‍ സംതൃപ്തനായിരുന്നില്ലെന്നും സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഇനി ഭാവിയില്ലാത്തത് കൊണ്ടാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും രാജിക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പാണ് ദബോലിമില് നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ മൗവിന് ഗോദിനോ രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത്.
Post Your Comments