NewsIndia

ഇന്ത്യന്‍ ഭാഷകളില്‍ ഈമെയില്‍ സേവനവുമായി ബിഎസ്എന്‍എല്‍

ന്യൂഡല്‍ഹി: പുതിയ പദ്ധതിയുമായി ബി എസ് എൻ എൽ. എട്ട് ഇന്ത്യന്‍ ഭാഷകളില്‍ ഈമെയില്‍ സേവനവുമായിയാണ് ബിഎസ്എന്‍എല്‍ എത്തിയിരിക്കുന്നത്. ജയ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡേറ്റാമെയിലുമായി ചേര്‍ന്നാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഹിന്ദി, ഗുജറാത്തി, ഉറുദു, പഞ്ചാബി, തമിഴ്, തെലുങ്ക്, ബംഗാളി, മറാത്തി എന്നീ ഭാഷകളിലാണ് സേവനം ഒരുക്കിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഡിജിറ്റല്‍ ഇന്ത്യ പ്രചാരണത്തിന്റെ ഭാഗമായാണ് ബി എസ് എൻ എൽ ഇങ്ങനെയൊരു പദ്ധിയുമായി രംഗത്തുവന്നത്.

പ്രാദേശിക ഭാഷയില്‍ ഈമെയില്‍ സേവനം നല്‍കുന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഡിജിറ്റല്‍ ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് നാം കൂടുതല്‍ അടുക്കുകയാണെന്ന് ബിഎസ്എന്‍എല്‍ മാനേജിങ് ഡയറക്ടര്‍ അനുപം ശ്രീനിവാസ്തവ് അഭിപ്രായപ്പെട്ടു. ജനങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ ആശയവിനിമയം നടത്താനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഇത് പൂര്‍ണമായും ഇന്ത്യയില്‍ വികസിപ്പിച്ച സാങ്കേതിക വിദ്യയാണെന്നും അദ്ദേഹം വിവരിച്ചു.

ഈ സൗകര്യം മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് ലഭ്യമാക്കുക. ബിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് ആന്‍ഡ്രോയിഡ്, ഐഒഎസ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button