മൊസൂള്‍: ഇറാഖിലെ മൊസൂളില്‍ നടന്ന കാര്‍ബോംബ് സ്‌ഫോടനത്തില്‍ മരണസംഖ്യ 23 ആയി. മൂന്ന് കാര്‍ ബോംബ് സ്‌ഫോടനങ്ങളാണ് അടുത്തിടെ നടന്നത്. സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. സ്‌ഫോടനത്തില്‍ 15 ഇറാഖി പൗരന്മാരും, എട്ട് ഇറാഖി പോലീസ് ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്.
കിഴക്കന്‍ മൊസൂളിലെ മാര്‍ക്കറ്റിലാണ് സ്‌ഫോടനം നടന്നത്. രണ്ട് മാസം മുമ്പ് ജിഹാദികളുടെ പക്കല്‍ നിന്നും തിരിച്ച് പിടിച്ച കോക്ജാലി പ്രവിശ്യ ലക്ഷ്യമാക്കിയാണ് ഐഎസ് സ്ഫോടനം നടത്തിയത്. കഴിഞ്ഞ ഒക്ടോബറിലാണ് ഇറാഖി സൈന്യം മൊസൂളിനെ തിരിച്ച് പിടിച്ചത്. അമേരിക്കയുടെ പിന്തുണയോടെയാണ് ഈ ലക്ഷ്യം നിറവേറ്റിയത്.
ഒരുലക്ഷത്തോളം സൈനികരാണ് ഇതിനുവേണ്ടി പോരാടിയത്. അതേസമയം, മേഖല കൈയ്യടക്കാന്‍ ഐഎസ് നിരന്തരം ശ്രമിച്ച് കൊണ്ടിരിക്കുകയാണ്.
Post Your Comments