![crime](/wp-content/uploads/2016/12/crime2.jpg)
പത്തനംതിട്ട : മദ്യലഹരിയില്‍ എത്തിയ മകന്റെ വെട്ടേറ്റ് അമ്മ മരിച്ചു. വെട്ടേറ്റ് അച്ഛന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പത്തനംതിട്ട മേക്കൊഴൂര്‍ പുത്തന്‍ചിറ മോളി തോമസ് (62) ആണ് മരിച്ചത്. കുടംബവഴക്കിനിടെയാണ് മോളിക്ക് വെട്ടേറ്റത് എന്നാണ് സൂചന. പരിക്കേറ്റ ഭര്‍ത്താവ് മത്തായി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മരണവുമായി ബന്ധപ്പെട്ട് മകന്‍ സിജു(32)വിനെ പത്തനംതിട്ട പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Post Your Comments