ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ആരോപണത്തിനുപിന്നാലെ പ്രധാനമന്ത്രിയെക്കുറിച്ച് ബിജെപി പറയുന്നതിങ്ങനെ. നരേന്ദ്രമോദി ഗംഗാ നദി പോലെ ശുദ്ധമാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. മോദി അഴിമതി നടത്തിയിട്ടില്ലെന്നാണ് ബിജെപി പറയുന്നത്.
രാഹുല്‍ നാണംകെട്ട ആരോപണം നടത്തുകയാണ്. രാഹുലിന്റെ ആരോപണങ്ങള്‍ നിരുത്തരവാദിത്വപരമാണെന്നും പൊതുജനം മോദിയെ അവിശ്വസിക്കില്ലെന്നും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കുന്നു. അഴിമതിക്കു കുടപിടിക്കുന്നവരായ കോണ്‍ഗ്രസിനു കീഴില്‍ വരുന്ന രാഹുലില്‍നിന്ന് ഇതില്കൂടുതല് ജനം
പ്രതീക്ഷിക്കുന്നില്ല.
അഗസ്ത വെസ്റ്റ്ലാന്‍ഡ് ഇടപാട് മറയ്ക്കുന്നതിനുവേണ്ടിയാണ് രാഹുല്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments