ന്യൂഡൽഹി: 5,000 രൂപയില്‍ കൂടുതലുള്ള നിക്ഷേപങ്ങള്‍ ബാങ്കുകള്‍ സ്വീകരിക്കുന്നില്ലായെന്ന് ആരോപണം.5,000 രൂപയ്ക്ക് മുകളില്‍ ഒറ്റത്തവണ നിക്ഷേപിക്കാന്‍ കഴിഞ്ഞദിവസം മുതലാണ് നിയന്ത്രണം കൊണ്ട് വന്നത്.എന്നാൽ ബാങ്കുകൾ നിക്ഷേപങ്ങൾ സ്വീകരിക്കാൻ മടിക്കുന്നതായാണ് പരക്കെയുള്ള ആക്ഷേപം.അസാധുവാക്കിയ നോട്ടുകള്‍ ഉപയോഗിച്ച് 5,000 രൂപയില്‍ അധികം നിക്ഷേപം നടത്തുന്നവര്‍ നിക്ഷേപം നടത്താന്‍ വൈകിയതിനെക്കുറിച്ച് വിശദീകരണം നല്‍കണമെന്ന റിസര്‍വ്വ് നിര്‍ദ്ദേശമുണ്ടായ സാഹചര്യത്തിലാണിത് .
5,000ല്‍ കൂടുതല്‍ തുക നിക്ഷേപിക്കാന്‍ വരുന്ന ആളോട് കുറഞ്ഞത് രണ്ട് ഉദ്യോഗസ്ഥരുടെയെങ്കിലും സന്നിദ്ധ്യത്തില്‍ നിക്ഷേപം വൈകാനിടയായ സാഹചര്യത്തെക്കുറിച്ച് രേഖാമൂലം തൃപ്തികരമായ വിശദീകരണം ചോദിക്കണമെന്നായിരുന്നു റിസര്‍വ്വ് ബാങ്കിന്റെ നിർദ്ദേശം.അതേ സമയം ഡിസംബര്‍ 30ന് മുൻപ് 5000 രൂപയ്ക്ക് മുകളില്‍ വരുന്ന തുക ഒറ്റ തവണ നിക്ഷേപിക്കുന്നതിന് യാതൊരു തടസ്സവുമില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി വ്യക്തമാക്കിയിട്ടുണ്ട്. നോട്ട് നിരോധന പ്രഖ്യാപനം നടത്തി അഞ്ച് ആഴ്ചകള്‍ പിന്നിട്ടിട്ടും ഇതു വരെ കയ്യിലുള്ള തുക നിക്ഷേപിക്കാത്തതിന്റെ കാരണങ്ങളാണ് നിക്ഷേപ സമയത്ത് ബോധിപ്പിക്കേണ്ടത്.ഡിസംബര്‍ 30നുള്ളില്‍ നേരത്തെ അറിയിച്ച പ്രകാരം തന്നെ അസാധു നോട്ടുകള്‍ അവരവരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കാം. ഇക്കാര്യത്തില്‍ പൊതു ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറയുകയുണ്ടായി.
Post Your Comments