ഭുവനേശ്വർ• ലാന്‍ഡിംഗിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ ടയറിലെ കാറ്റുപോയി. ഒഡിഷയിലെ ഭുവനേശ്വര്‍ വിമാനത്താവളത്തിലാണ് സംഭവം. ഡൽഹിയിൽനിന്നും വരികയായിരുന്ന വിമാനത്തില്‍ 165 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
ഡൽഹിയിൽനിന്നും രാവിലെ ഏഴിന് പറന്നുയർന്ന വിമാനം ഇവിടെ 9.20 നാണ് എത്തിയത്. വിമാനം നിലം തൊട്ടതിനു ശേഷമാണ് മുന്നിലെ ടയറിലെ കാറ്റ് നഷ്ടപ്പെട്ടതായി പൈലറ്റ് മനസിലാക്കുന്നത്. എന്നാൽ സംയമനത്തോടെ വിമാനം നിയന്ത്രിച്ച പൈലറ്റ് വൻ അപകടം ഒഴിവാക്കുകയായിരുന്നു. യാത്രക്കാരെയെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ആർക്കും പരിക്കേറ്റിട്ടില്ല.
Post Your Comments