അഗര്‍ത്തല: ത്രിപുര നിയമസഭയിൽ ചില രസകരമായ രംഗങ്ങൾ അരങ്ങേറി. സ്പീക്കറുടെ ഔദ്യോഗിക ദണ്ഡുമായി പ്രതിപക്ഷ എം.എല്‍.എ. ഇറങ്ങിയോടി. ഇദ്ദേഹത്തെ പിടികൂടാന്‍ സുരക്ഷാ ഉദ്യോഗസ്ഥരും പിന്നാലെ കൂടി. വെള്ളിനിറത്തിലുള്ള ദണ്ഡ് ത്രിപുര നിയമസഭയില്‍ സ്പീക്കറുടെ അധികാരചിഹ്നമാണ്. ത്രിണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ. സുദീപ് റോയ് ബര്‍മനാണ് നടപടിക്രമങ്ങള്‍ തടയാനായി സ്പീക്കറുടെ ദണ്ഡുമായി ഓടിയത്. സി.പി.എം. മന്ത്രിക്ക് എതിരെയുള്ള സ്ത്രീപീഡന ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ്-ത്രിണമൂല്‍ നിയമസഭാംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങിയപ്പോഴാണ് സംഭവം. ബര്‍മന്‍ സീറോ അവറില്‍ നേരത്തെ അറിയിക്കാതെയായിരുന്നു മന്ത്രിക്കെതിരെയുള്ള ആരോപണവുമായി രംഗത്തുവന്നത്.
സ്പീക്കറുടെ കൈയില്‍ നിന്ന് ദണ്ഡ് തട്ടിയെടുത്ത ബര്‍മന് പിന്നാലെ വാച്ച് ആന്‍ഡ് വാര്‍ഡ് ജീവനക്കാര്‍ ഓടി. പക്ഷെ അവരെയെല്ലാം മറികടന്ന് നിയമസഭയ്ക്ക് പുറത്തേക്ക് അദ്ദേഹം ഓടിരക്ഷപെട്ടു. തുടർന്ന് അരമണിക്കൂറിന് ശേഷമാണ് ദണ്ഡുമായി ജീവനക്കാര്‍ മടങ്ങിയെത്തിയത്. നിയമസഭയുടെ പാരമ്പര്യത്തിനും നടപടിക്രമങ്ങള്‍ക്കും വിരുദ്ധമായാണ് ബര്‍മന്‍ പ്രവര്‍ത്തിച്ചതെന്ന് സ്പീക്കര്‍ പ്രതികരിച്ചു. ത്രിപുര നിയമസഭയില്‍ ഇതിനുമുമ്പ് മൂന്ന് തവണ സമാനസംഭവം അരങ്ങേറിയിട്ടുണ്ട്.
Post Your Comments