MalappuramLatest NewsKeralaNattuvarthaNews

വി​ദേ​ശ​മ​ദ്യ​വു​മാ​യി ക​ണ്ണൂ​ർ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

ചേ​ന്നം​കോ​ട് റെ​ജി സി. ​ഗോ​പി (47) യാ​ണ് പിടിയി​ലാ​യ​ത്

നി​ലമ്പൂ​ർ: നാ​ലുലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​വു​മാ​യി ക​ണ്ണൂ​ർ സ്വ​ദേ​ശി പിടിയിൽ. ചേ​ന്നം​കോ​ട് റെ​ജി സി. ​ഗോ​പി (47) യാ​ണ് പിടിയി​ലാ​യ​ത്. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ വി​ദേ​ശ​മ​ദ്യ​വും നാ​ട​ൻ ചാ​രാ​യ​വും വി​ൽ​പന വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ എ​ക്സൈ​സ് പ​രി​ശോ​ധ​ന ഊ​ർ​ജി​ത​മാ​ക്കി​യിരുന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നാ​ലു ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യ​വു​മാ​യി ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. മ​ണ്ണു​പ്പാ​ട​ത്തെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ലാ​ണ് ഇ​യാ​ൾ താ​മ​സി​ക്കു​ന്ന​ത്.

Read Also : 108 അടിയിൽ ഉയരുന്നത് ആദിശങ്കരന്റെ പൂർണ്ണകായ പ്രതിമ : നർമ്മദാ തീരം ഇനി വേദാന്തത്തിന്റെ പ്രഭവകേന്ദ്രം

പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ർ എം. ​ഹ​രി​കൃ​ഷ്ണ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ ജം​ഷീ​ദ്, ഡ്രൈ​വ​ർ പ്ര​ദീ​പ്കു​മാ​ർ എ​ന്നി​വ​ർ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. ക​ഴി​ഞ്ഞ മാ​സം എ​ക്സൈ​സ് സം​ഘം ചാ​ലി​യാ​റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നാ​ട​ൻ ചാ​രാ​യം ഉ​ൾ​പ്പെ​ടെ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button