India

മോദി വസ്ത്രം മാറ്റുന്നതുപോലെ ആര്‍.ബി.ഐ നയങ്ങൾ മാറ്റുന്നു- രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ വസ്ത്രം മാറ്റുന്നത് പോലെയാണ് റിസർവ് ബാങ്ക് അവരുടെ നയങ്ങൾ മാറ്റുന്നതെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഡിസംബർ 30 വരെ അസാധുവാക്കപ്പെട്ട പണം നിക്ഷേപിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയിരുന്നു. എന്നാൽ വീണ്ടും നയം മാറ്റിയിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ വാക്കുകൾക്ക് ഒരു വിലയുമില്ലെന്നും രാഹുൽ പരിഹസിച്ചു.

അസാധു നോട്ടുകൾ ഉപയോഗിച്ചു ബാങ്കിൽ പണം നിക്ഷേപിക്കുന്നതിനുള്ള നിബന്ധനകൾ സർക്കാർ കർശനമാക്കിയിരുന്നു. ഇതാണ് രാഹുല്‍ ഗാന്ധിയെ ചൊടിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button