
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെ പര്യമായി പിന്തുണച്ച് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശന്‍. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയ വെള്ളാപ്പള്ളി വി.എസിനെ കുറ്റപ്പെടുത്തിയാണ് സംസാരിച്ചത്. ലാവ്ലിന്‍ കേസു മുതല്‍ പിണറായി വിജയന്റെ ചോരയ്ക്കു വേണ്ടി ദാഹിക്കുന്ന ആളാണ് വി എസ് അച്യുതാനന്ദനെന്ന് വെള്ളാപ്പള്ളി വിമര്‍ശിച്ചു.
കരുത്തനായ നേതാവാണ് പിണറായിയെന്നാണ് അദ്ദേഹം പറഞ്ഞത്. പിണറായി ശക്തനായ ഭരണാധികാരിയെന്ന് തെളിയിച്ച നേതാവാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ഇപ്പോഴത്തെ പൊലീസ് നയത്തെ കുറിച്ച് ആക്ഷേപമില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
Post Your Comments