NewsIndia

ജയ്‌ഷെ തലവന്‍ മസൂദ് അസ്ഹറിനെ വിട്ടുകിട്ടാനുള്ള നടപടികള്‍ ഇന്ത്യ ആരംഭിച്ചു : ഇന്ത്യന്‍ നടപടിയില്‍ പാകിസ്ഥാന് സമ്മര്‍ദ്ദം

ന്യൂഡല്‍ഹി : ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ പാക്കിസ്ഥാനില്‍നിന്നു വിട്ടുകിട്ടാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു. പഠാന്‍കോട്ട് വ്യോമതാവളത്തില്‍ നടത്തിയ ഭീകരാക്രമണത്തെക്കുറിച്ച് എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു. ഇതേ തുടര്‍ന്ന് അസ്ഹര്‍, സഹോദരന്‍ മുഫ്തി അബ്ദുല്‍ റൗഫ് അസ്ഘര്‍, ഷഹീദ് ലത്തീഫ്, കാഷിഫ് ജാന്‍ എന്നിവരെ പാക്കിസ്ഥാനില്‍നിന്നു വിട്ടുകിട്ടാനുള്ള നടപടികളെടുക്കും. കുറ്റപത്രം ഫയല്‍ ചെയ്തതോടെ ഉടനെ തന്നെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും.

ഇതേത്തുടര്‍ന്ന് ഇവരെ പാക്കിസ്ഥാനില്‍നിന്നു വിട്ടുകിട്ടാനുള്ള നടപടികളും ആരംഭിക്കും. കുറ്റപത്രം സമര്‍പ്പിച്ച എന്‍ഐഎയുടെ നടപടിയെ വലിയ മുന്നേറ്റം എന്നാണ് റിജ്ജു വിശേഷിപ്പിച്ചത്. മസൂദിനെ രാജ്യാന്തര ഭീകരനെന്നു മുദ്രചാര്‍ത്താനുള്ള എല്ലാ തെളിവും എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ടെന്നാണ് വിവരം.
നാലുപേരെ വിട്ടുകിട്ടാനായി പാക്കിസ്ഥാനുമേല്‍ ഇന്ത്യയ്ക്കു സമ്മര്‍ദം ചെലുത്തേണ്ടിവരും. ഇപ്പോള്‍ത്തന്നെ പാക്കിസ്ഥാന്‍ സമ്മര്‍ദ്ദത്തിലാണ്. അസ്ഹറും സഹോദരനും അവിടെയാണുള്ളതെന്ന് ലോകത്തിന് അറിയാം. മാത്രമല്ല, ഏതൊക്കെ ഭീകരപ്രവര്‍ത്തനം ഇവര്‍ നടത്തുന്നുണ്ടെന്നും ലോകത്തിന് അറിയാമെന്നും റിജ്ജു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button