ജനീവ : ജയ്ഷെ ഇ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. യുഎൻ രക്ഷാസമിതിയുടേതാണ് പ്രഖ്യാപനം. ചൈന എതിർപ്പ് പിൻവലിച്ചു. നയതന്ത്ര തലത്തിൽ വലിയ വിജയമാണ് ഇന്ത്യ നേടിയത്. നേരത്തെ ഇന്ത്യയുടെ ആവശ്യം ചൈന മാത്രമാണ് എതിർത്തിരുന്നത്. മുംബൈ ഭീകരാക്രമണത്തിന്റേതടക്കം വിവിധ ആക്രമങ്ങളുടെ സൂത്രധാരനാണ് അസർ. അതേസമയം ഇന്ത്യയുടെ യുഎൻ അംബാസഡർ സയ്യിദ് അക്ബറുദ്ദീൻ ലോക രാഷ്ട്രങ്ങൾക്ക് നന്ദി അറിയിച്ചു.
UN designates JeM chief Masood Azhar as global terrorist
Read @ANI Story | https://t.co/0r4JXE8wjN pic.twitter.com/xqLUSbmyLz
— ANI Digital (@ani_digital) May 1, 2019
Syed Akbaruddin, India's Ambassador to the UN: Big, small, all join together. Masood Azhar designated as a terrorist in UN Sanctions list. pic.twitter.com/lVjgPQ9det
— ANI (@ANI) May 1, 2019
പുല്‍വാമ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തതിന് തൊട്ടുപിന്നാലെയാണ് മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഇന്ത്യ വീണ്ടും രംഗത്തെത്തിയത്. ബ്രിട്ടൺ,അമേരിക്ക, ഫ്രാന്‍സ് എന്നീ രാജ്യങ്ങൾ സംയുക്തമായാണ് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയം യുഎന്നിന്‍റെ പ്രത്യേക സമിതി മുമ്പാകെ കൊണ്ടു വന്നത്. വിഷയം തല്‍ക്കാലത്തേക്ക് മാറ്റിവെക്കാന്‍ ചൈന ആവശ്യപ്പെട്ടുവെങ്കിലും രാജ്യാന്തര തലത്തില്‍ സമ്മർദ്ദമുയർന്നതോടെ നിലപാട് മയപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
France statement: French diplomacy has been relentlessly pleading for sanctioning Azhar, head of the terrorist group responsible, notably, for the Pulwama attack last February. France had adopted national sanctions against Masood Azhar on 15th March. https://t.co/fiEM8dzhUA
— ANI (@ANI) May 1, 2019
Post Your Comments