ന്യൂ ഡല്‍ഹി : ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെതിരെ യുഎന്‍ നിരോധനം കൊണ്ടുവരുന്ന കാര്യം ഇന്ത്യ- ചൈന വിദേശകാര്യ പ്രതിനിധികളുടെ യോഗത്തില്‍ ഇന്ത്യ ഉന്നയിക്കും. വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായുള്ള കൂടിക്കാഴ്ച്ചയിലാണ് ഈ വിഷയം ചര്‍ച്ചയാകുന്നത്.
ജൈയ്‌ഷെ മുഹമ്മദിന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ ചൈനയുമായി പങ്ക് വച്ചിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. വിജയ്് ഗോഖലയുടെ ചൈന സന്ദര്‍ശനത്തില്‍ അസ്ഹര്‍ വിഷയം ഉന്നയിക്കപ്പെടുമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു രവീഷ് കുമാര്‍.
അസ്ഹറിനെ ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നകാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് യുഎന്‍ ഉപരോധ കമ്മിറ്റിയും യുഎന്നിന്റെ മറ്റ് ഉത്തരവാദിത്തപ്പെട്ട ഘടകങ്ങളുമാണ്. തങ്ങളുടെ പൗരന്മാര്‍ക്ക് കടുത്ത ആക്രമണമുണ്ടാക്കുന്ന ഭീകരവാദ നേതാക്കളെ നീതിക്ക് മുന്നില്‍ എത്തിക്കാനുള്ള എല്ലാ വഴികളും ഇന്ത്യ പിന്തുടരുമെന്നും കുമാര്‍ പറഞ്ഞു. ജെയ്‌ഷെ ഭീകരന്‍ അസ്ഹറുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ചൈന ഇയാളെ ആഗോള ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിന് എതിരാണ്. നാല്‍പ്പത് സൈനികരുടെ ജീവന്‍ ന്ടപ്പെടാനിടയാക്കിയ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അസ്ഹറിനെതിരെ നടപടിക്കായി ഇന്ത്യ ശ്രമം തുടരുന്നത്. വാങ്യിയെ കൂടാതെ, ഗോഖലെ മറ്റ് നിരവധി ചൈനീസ് നേതാക്കളുമായും വിജയ്‌ഗോഖലെ കൂടിക്കാഴ്ച്ച നടത്തും.
Post Your Comments