കുചേലദിനവും ഏകാദശിവ്രതവും വരുന്നു എന്നതാണ് ഈ ദിവസങ്ങളിലെ പ്രധാന വിശേഷം. ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ചയാണു കുചേലദിനം. ഡിസംബര്‍ 21നു ബുധനാഴ്ചയാണു കുചേലദിനം വരുന്നത്. ഭക്തോത്തമനും പരമദരിദ്രനും സഹപാഠിയുമായ കുചേലന്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റെ അടുത്ത് അവില്‍പ്പൊതിയുമായി എത്തി അനുഗ്രഹം നേടിയ ദിവസമാണിത് എന്നാണു സങ്കല്‍പം. ഈ ദിവസം ശ്രീകൃഷ്ണക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രാര്‍ഥന നടത്തിയാല്‍ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകും എന്നാണു വിശ്വാസം. പരമദരിദ്രനും മഹാസമ്പന്നനാകും.
ഡിസംബര്‍ 24നു ശനിയാഴ്ചയാണ് ഏകാദശിവ്രതം വരുന്നത്. ചാന്ദ്രരീതിയിലുള്ള മാര്‍ഗശീര്‍ഷമാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയാണിത്. ഉല്‍പന്നാ ഏകാദശി എന്ന പേരില്‍ അറിയപ്പെടുന്ന ഏകാദശിയാണിത്. ഈ ദിവസം വ്രതമെടുത്തു മഹാവിഷ്ണുവിനെ ആരാധിക്കുന്നത് ഐശ്വര്യപ്രദമാണ്.
Post Your Comments