വാഷിങ്ങ്ടൺ: ഡോണള്‍ഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റാകുമെന്ന് ഇലക്ട്രല്‍ കേളേജ് സ്ഥിരീകരിച്ചു.ഭൂരിപക്ഷം നേടാന്‍ ആവശ്യമായിരുന്ന 270 ഇലക്ട്രല്‍ കോളേജ് വോട്ടുകള്‍ ഉറപ്പിച്ചതോടെയാണ് അമേരിക്കയുടെ നാൽപ്പത്തഞ്ചാമത് പ്രസിഡൻറ്റായി ട്രംപ് സ്ഥാനം ഉറപ്പിച്ചത്.ജനുവരി ആറിന് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.
പൊതു തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹില്ലരി ക്ലിന്റണിനെ പരാജയപ്പെടുത്തിയാണ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തിരെഞ്ഞെടുക്കപ്പെട്ടത്. വൈറ്റ് ഹൗസില്‍ ആയിരുന്നു ഇലക്ട്രല്‍ കേളേജ് കണ്‍വെന്‍ഷന്‍ നടന്നത്.ട്രംപിന് 304 ഉം ഹില്ലരിക്ക് 227 ഉം ഇലക്ട്രല്‍ വോട്ടുകളുമാണ് ലഭിച്ചത്.പൊതു തിരഞ്ഞെടുപ്പില്‍ വിജയം നേടിയ ട്രംപിനെതിരെ പ്രതിഷേധവുമായി നിരവധിപേര്‍ രംഗത്തെത്തിയിരിന്നു.പ്രതിഷേധക്കാര്‍ ഇലകട്രല്‍ കേളേജ് അംഗങ്ങളോട് ട്രംപിനെ തിരസ്‌കരിക്കാന്‍ ആവശ്യപ്പെട്ട് നിവേദനവും നല്‍കിയിരുന്നു.നിലവിലെ പ്രസിഡന്റ് ബരാക് ഒബാമയുടെ കാലവധി അവസാനിക്കുന്നതോടെ ജനുവരി 20 ന് ട്രംപിന്റെ സ്ഥാനാരോഹണം നടക്കും.
Post Your Comments