ന്യൂഡൽഹി: കള്ളപ്പണത്തെക്കുറിച്ച് വിവരം കൈമാറുന്നതിന് സര്‍ക്കാര്‍ പുറത്തുവിട്ട ഇ-മെയില്‍ വിലാസത്തില്‍ 72 മണിക്കൂറിനിടെ ലഭിച്ചത് 4,000ത്തോളം സന്ദേശങ്ങള്‍. blackmoneyinfo@incometax.gov.in എന്ന സർക്കാർ വിലാസത്തിലാണ് ഇത്രയും ഇ-മെയിലുകള്‍ ലഭിച്ചത്. രാജ്യത്ത് നോട്ട് നിരോധനത്തെ തുടർന്ന് ബാങ്കുകളിൽ വൻ കള്ളപ്പണ നിക്ഷേപങ്ങൾ നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് സർക്കാർ ഇത്തരമൊരു നടപടി സ്വീകരിച്ചത്.
കള്ളപ്പണത്തെക്കുറിച്ചും അവ നിക്ഷേപിക്കുന്ന അക്കൗണ്ടുകളെക്കുറിച്ചും നിരവധി വിവരങ്ങളാണ് സര്‍ക്കാരിന് ലഭിച്ചികൊണ്ടിരിക്കുന്നത്.ധനമന്ത്രാലയത്തിന്റെ ഭാഗമായ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് വഴിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. വിവരം ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ആദായ നികുതി വകുപ്പിന്റെയും എന്‍ഫോഴ്‌സ് മെന്റിന്റെയും നേതൃത്വത്തില്‍ രാജ്യത്തൊട്ടാകെ റെയ്ഡുകള്‍ നടത്തുന്നുണ്ട്.
Post Your Comments