![](/wp-content/uploads/2016/12/PhotoChristmas-e1482238932831.jpg)
മലപ്പുറം•ബിജെപിയുടെ പോഷക സംഘടനയായ ന്യൂനപക്ഷ മോര്‍ച്ചയുടെ ആഭിമുഖ്യത്തിലുള്ള ക്രിസ്തുമസ് ആഘോഷം നാളെ വൈകുന്നേരം 4 മണിക്ക് നടക്കും. നിലമ്പൂര്‍ ജി.ഡി ഇന്റര്‍ നാഷണല്‍ ഹോട്ടലിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത് . പാര്‍ട്ടി നേതാക്കളെ കൂടാതെ ആത്മീയ – സാംസ്കാരിക – സാമൂഹിക രംഗത്തെ പ്രമുഖരും പരിപാടിയില്‍ പങ്കെടുക്കും. ന്യൂനപക്ഷ വിഭാഗങ്ങളുടെ എല്ലാ ആഘോഷങ്ങളിലും സജീവ സാന്നിദ്ധ്യമാണ് ജില്ലയിലെ പാര്‍ട്ടി ഘടകം. മുമ്പ് നടത്തിയ ഇഫ്താര്‍ വിരുന്നും ഏറെ ശ്രദ്ധ നേടിയിരുന്നു. ‘നൂറുല്‍ ഹുദ’ എന്ന പേരില്‍ കഴിഞ്ഞ മാസം പെരിന്തല്‍മണ്ണയില്‍ നടത്തിയ സമ്മേളനവും ദ്വിദിന ക്യാമ്പും വന്‍ വിജയമായിരുന്നു. നാളത്തെ ക്രിസ്തുമസ് ആഘോഷവും, മത സൗഹാര്‍ദ്ദത്തിന്റെ ഉദാത്ത മാതൃകയായി മാറുമെന്ന് ജനറല്‍ സെക്രട്ടറി രഞ്ജിത്ത് ഏബ്രഹാം തോമസ് പറഞ്ഞു..
Post Your Comments