വേള്‍ഡ് വൈല്‍ഡ്‌ലൈഫ് ഫണ്ട് ( WWF ) പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ടനുസരിച്ച് തെക്കുകിഴക്ക് ഏഷ്യയില്‍ കംബോഡിയ, ലാവോസ്, മ്യാന്‍മര്‍, തയ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെട്ട ‘ഗ്രേറ്റര്‍ മെക്കോങ് മേഖല’യില്‍ ( Greater Mekong region ) നിന്ന് 2015 ല്‍ മാത്രം ഗവേഷകര്‍ തിരിച്ചറിഞ്ഞത് 163 പുതിയ ഇനങ്ങളെയാണെന്നാണ് കണ്ടെത്തല്‍.
‘ശിരസില്‍ മഴവില്ലിനെ വഹിക്കുന്ന’ പാമ്പ് ഡ്രാഗണെ അനുസ്മരിപ്പിക്കുന്ന പല്ലി ഒക്കെ പുതിയതായി തിരിച്ചറിഞ്ഞ ജീവികളില്‍ പെടുന്നു. വികസനപ്രവര്‍ത്തനങ്ങളേല്‍പ്പിക്കുന്ന കടുത്ത സമ്മര്‍ദ്ദവും, വന്യജീവി കള്ളക്കടത്തിന്റെ ഭീഷണിയും നേരിടുന്നവയാണ് പുതിയതായി തിരിച്ചറിഞ്ഞ ഇനങ്ങളില്‍ മിക്കവയുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
Post Your Comments