തലശേരി :കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസില്‍ ശാസ്ത്രജ്ഞരുമായുള്ള മുഖാമുഖത്തില്‍ തേനീച്ച മുതല്‍ ഉപഗ്രഹങ്ങള്‍വരെയുള്ളവയെ കുറിച്ചുള്ള സംശയങ്ങള്‍ ചോദ്യങ്ങളായുര്‍ന്നു. മറുപടികളുമായി ശാസ്ത്രജ്ഞരും. മനുഷ്യരാശിയുടെ നിലനില്‍പിന് തേനീച്ചകള്‍ അനിവാര്യമാണെന്നും ചെടികളുടെ പരാഗണത്തിന് തേനീച്ചകളുടെ പങ്ക് പരമപ്രധാനമാണെന്നും കുട്ടികളുടെ ചോദ്യത്തിന് മറുപടിയായി പ്രൊഫ. ഇ കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
ഉപഗ്രഹങ്ങളില്‍ കാലഹരണപ്പെട്ടവ ഭൂമിക്ക് ഭീഷണിയാകുന്നുണ്ടോയെന്നായിരുന്നു മറ്റൊരു സംശയം. ആ ഭീഷണി ഒഴിവാക്കാനുള്ള പഠനം ശാസ്ത്രജ്ഞര്‍ ആരംഭിച്ചതായും കാലഹരണപ്പെട്ടവ തിരിച്ചുകൊണ്ടുവരാനാണ് ശ്രമമെന്നും മറുപടി. ജൈവ ശാസ്ത്രജ്ഞരായ ഡോ. വി എസ് വിജയന്‍, ഡോ. ആര്‍ ഹരികുമാര്‍, ഡോ. എം ഷാനിത്, പ്രൊഫ. ഇ കുഞ്ഞികൃഷന്‍, ജൈവകര്‍ഷകന്‍ കേദാരം ഷാജി, തേനീച്ച ഗവേഷക ഒലി അമല്‍ ജോദ എന്നിവരാണ് കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.
പ്രളയാനന്തര ജൈവവൈവിധ്യം എന്ന വിഷയത്തില്‍ സീനിയര്‍, ജൂനിയര്‍ വിഭാഗങ്ങളിലായി പ്രോജക്ട് അവതരണമുണ്ടായി. പ്രളയത്തെ നേരിടുന്നതിനുള്ള മുന്‍കരുതലും അപകടസാധ്യതയുള്ള സ്ഥലങ്ങളുടെയടക്കം വിവരശേഖരങ്ങളും പ്രോജക്ടിന്റെ ഭാഗമായി അവതരിപ്പിച്ചു.
Post Your Comments