തലശ്ശേരി : സംസ്ഥാന ജൈവ വൈവിധ്യ കോണ്‍ഗ്രസ് 26 മുതല്‍ 28 വരെ ഗവ.ബ്രണ്ണന്‍ കോളേജില്‍ നടക്കും. കാലാവസ്ഥ വ്യതിയാനവും പുനരുജ്ജീവനവും എന്നതാണ് പ്രഥമ ജൈവ വൈവിധ്യ കോണ്‍ഗ്രസിന്റെ മുഖ്യ വിഷയം.
26 ന് ജൈവ വൈവിധ്യ പ്രദര്‍ശനവും ശില്‍പ്പശാലയും നടക്കും. മികച്ച ജൈവ വൈവിധ്യ സംരക്ഷണ മാതൃകകളെക്കുറിച്ച പ്രബന്ധമവതരിപ്പിക്കും. സസ്യ,ജന്തു, കാര്‍ഷിക വൈവിധ്യ സംരക്ഷണത്തെക്കുറിച്ച് സമാന്തര വിഷയവതരണവുമുണ്ടാകും.
27 ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. 28 ന് കുട്ടികളുടെ ജൈവ വൈവിധ്യ കോണ്‍ഗ്രസ്, പ്രൊജക്റ്റ് അവതരണം, ശാസത്രജ്ഞരുടെ മുഖാമുഖം എന്നിവ ഉണ്ടാകും.
Post Your Comments