ഇരുട്ടിൽ തിളങ്ങുന്ന കുഞ്ഞൻ സ്രാവ് ശാസ്ത്രലോകത്തെ അമ്പരപ്പിക്കുന്നു. ശാന്ത സമുദ്രത്തിലെ ഹവാലിയൻ ദ്വീപ് തീരത്താണ് ഒരടിയിൽ താഴെ നീളവും ഒരു കിലോഗ്രാമിൽ കുറവ് തൂക്കവും നീണ്ട മൂക്കുമുള്ള കൊച്ച് സ്രാവ് സ്പീഷീസിനെ കണ്ടെത്തിയത്. ഫ്ലോറിഡ അത്ലാന്റിക് സർവകലാശാല ഗവേഷകരാണ് ലാന്റേൺഷാർക്ക് കുടുംബത്തിപെട്ട മത്സ്യത്തെ കണ്ടെത്തിയത്.
ഇവ ആയിരം അടി താഴ്ചയിലാണ് ജീവിക്കുന്നത്. അതിനാൽ ഇവയുടെ ജീവിതസവിശേഷതകളെക്കുറിച്ച് കൂടുതലൊന്നും വ്യക്തമായിട്ടില്ല. കടലിലെ ഇരുണ്ട മേഖലയിൽ ജീവിക്കുന്ന ഇവയുടെ ശരീരം നേരിയ വെളിച്ചത്തിൽ പോലും പ്രകാശിക്കും.
Post Your Comments