KeralaNews

തലയോലപ്പറമ്പ് കൊലപാതകക്കേസില്‍ വഴിത്തിരിവ്; നിർണായക തെളിവുകൾ കണ്ടെത്തി

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് കൊലപാതകക്കേസില്‍ വഴിത്തിരിവ്. മൃതദേഹം കുഴിച്ചുമൂടിയെന്ന് യുവാവ് മൊഴി നല്‍കിയ സ്ഥലത്തുനിന്ന് മരിച്ച മാത്യുവിന്റെ വാച്ചും അസ്ഥിക്കഷണവും കണ്ടെത്തി. കണ്ടെത്തിയത് മനുഷ്യന്റെ അസ്ഥിയാണെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിയായ അനീഷിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് സ്ഥലത്ത് ദിവസങ്ങള്‍ക്കുമുമ്പ് പോലീസ് പരിശോധന തുടങ്ങിയത്. സ്ഥലത്ത് പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ തറ പൊളിച്ച് പരിശോധിച്ചുവെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ലിരുന്നില്ല. കെട്ടിടത്തിന്റെ മതിലിനോട് ചേര്‍ന്നുള്ള ഭാഗത്തു നിന്നാണ് തിങ്കളാഴ്ച രാവിലെ അസ്ഥി കണ്ടെത്തിയത്.

കേസില്‍ നിര്‍ണായക തെളിവാണ് ലഭിച്ചതെന്ന്‍ പോലീസ് വ്യക്തമാക്കുന്നു. അസ്ഥിക്കഷണം മരിച്ച മാത്യുവിന്റെതാണെന്നു സ്ഥിരീകരിക്കാന്‍ വിദഗ്ധ പരിശോധന നടത്തണം. പണമിടപാടുകാരന്‍ ആയിരുന്ന കാലായില്‍ മാത്യുവിനെ 2008 ല്‍ അനീഷ് കൊലപ്പെടുത്തിയെന്നാണ് അടുത്തിടെ പുറത്തുവന്നത്. അനീഷിന്റെ സുഹൃത്ത് പിതാവിന് അയച്ച കത്തില്‍നിന്നാണ് മാത്യുവിന്റെ മരണം കൊലപാതകം ആയിരുന്നുവെന്ന വിവരം പുറംലോകം അറിഞ്ഞത്. മാത്യുവിന്റെ മകളെ അനീഷിന്റെ പിതാവ് ഫോണില്‍വിളിച്ച് ഇക്കാര്യം അറിയിച്ചു. ഇതേത്തുടര്‍ന്നാണ് മകള്‍ പോലീസിന് പരാതി നല്‍കിയത്. ചോദ്യം ചെയ്യലില്‍ മാത്യുവിന്റെ മൃതദേഹം മറവ് ചെയ്തുവെന്ന് യുവാവ് മൊഴി നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button