ന്യൂഡൽഹി: ഫ്ലക്സി നിരക്കുള്ള ട്രെയിനുകളില്‍ ചാര്‍ട്ട് തയ്യാറാക്കിയ ശേഷമുള്ള ടിക്കറ്റുകള്‍ക്ക് 10 ശതമാനം ഇളവ്. തിരക്കിനനുസരിച്ച് നിരക്ക് നിശ്ചയിക്കുന്ന രീതിയാണിത്. ഈ വിഭാഗത്തിലുള്ള ട്രെയിനുകളില്‍ തത്കാല്‍ ക്വാട്ട 10 ശതമാനം വെട്ടിക്കുറച്ചു. ആര്‍എസി സീറ്റുകള്‍ വര്‍ധിപ്പിക്കാനും റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്. ടിടിഇ നല്കുന്ന ടിക്കറ്റിനും ഈ ഇളവ് ബാധകമാകും.
അതേസമയം വിവിധ ക്ലാസുകളില്‍ നല്കുന്ന ആര്‍എസി ബര്‍ത്തുകളുടെ എണ്ണവും റെയില്‍വെ വര്‍ദ്ധിപ്പിച്ചിട്ടുണ്ട് . ഇതനുസരിച്ച് സ്ലീപ്പര്‍ ക്ലാസ്സിലും തേര്‍ഡ് എസി ക്ലാസ്സിലും രണ്ട് ബര്‍ത്ത് വീതവും സെക്കന്റ് എസി ക്ലാസ്സില്‍ ഒരു ബര്‍ത്തും അധികം ലഭിക്കും. രാജധാനി, തുരന്തോ, ശതാബ്ദി തീവണ്ടികളില്‍ ആദ്യം ടിക്കറ്റ് ബുക്ക് ചെയ്യുന്ന 10 ശതമാനം പേര്‍ക്ക് നിലവിലുള്ള നിരക്ക് നൽകിയാൽ മതിയാകും. തുടര്‍ന്ന് ഓരോ പത്തുശതമാനം ടിക്കറ്റുകള്‍ക്ക് പത്തുശതമാനം വീതം വര്‍ധിച്ച നിരക്കും ഫ്ലക്സി നിരക്കനുസരിച്ച് നൽകേണ്ടിവരും. ജനുവരി 16 മുതല്‍ മാറ്റം നിലവില്‍ വരും.
Post Your Comments