സൗദി: എടിഎം കൗണ്ടറുകളില്‍ നിന്നും ഉപഭോക്താക്കുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ച രണ്ട് ചൈനക്കാരെ പൊലീസ് പിടികൂടി. ജിദ്ദയിലാണ് സംഭവം നടന്നത്. എടിഎം കൗണ്ടറുകളിലെ വിവരങ്ങള്‍ ചോര്‍ത്തുന്നതുമായി ബന്ധപ്പെട്ട് പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പൊലീസുകാരാണ് ചൈനക്കാരെ പിടികൂടിയത്. ദമ്മാമിലും എടിഎം കൗണ്ടറില്‍ നിന്നും വിവരങ്ങള്‍ ചോര്‍ന്നതായി പരാതി ഉണ്ടായിരുന്നു.
ജിദ്ദയിലെ ഒരു എ.ടി.എം കൗണ്ടറില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തുന്നതിനിടെയായിരുന്നു ഇവർ പിടിയിലായത്. ഇവർ എടിഎമ്മില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയിരുന്നത് പ്രത്യേക ഉപകരണമുപയോഗിച്ചായിരുന്നു. രണ്ടുപേരും ചൈനക്കാരാണെന്ന് മക്ക പോലിസ് വക്താവ് ബ്രിഗേഡിയര്‍ അതിയ്യ അല്‍ ഖുലറൈഷി പറഞ്ഞു.
ഇവർ ബിസിനസ്സ് വിസയിലാണ് സൗദിയിലെത്തിയത്. ഏതാനും ദിവസം മുമ്പ് കിഴക്കന്‍ പ്രവിശൃയിലെ ദമ്മാമിലും രണ്ടുപേരെ എ.ടി.എം വിവരങ്ങള്‍ ചോര്‍ത്തുന്നതിനിടെ പിടികൂടിയിരുന്നു. ഇതേതുടര്‍ന്നായിരുന്നു മക്ക പോലിസ് പ്രതേൃക അന്വേഷണസംഘത്തെ നിരിക്ഷണത്തിനായി നിയമിച്ചിരുന്നത്. പിടികൂടിയവരുടെ താമസകേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ എടിഎമ്മില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, ലാപ്‌ടോപ്, ഹാര്‍ഡ് ഡിസ്‌ക്സ് തുടങ്ങിയവ പോലീസ് കണ്ടെടുത്തു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പ്രതികളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Post Your Comments